India, News

ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ

keralanews ndian Railways announces no regular train service in India till june 30th

ന്യൂഡല്‍ഹി: ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍ ശ്രമിക് ട്രെയിനും സ്പെഷ്യൽ ട്രെയിനും സർവീസ് തുടരും. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് പണം തിരിച്ച്‌ നല്‍കാനും റെയില്‍വെ തീരുമാനിച്ചു.അതേസമയം ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. കേരളത്തില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്‌ത 412 പേര്‍ക്ക് റെയില്‍വെ പണം തിരിച്ച്‌ നല്‍കി.അതിഥി തൊഴിലാളികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കുമുള്ള സര്‍വീസാണ് റെയില്‍വെ ഇപ്പോള്‍ നടത്തുന്നത്. ഇത് തുടരും. അല്ലാതെ ട്രെയിന്‍ ഗതാഗതം ഉടന്‍ പൂര്‍വസ്ഥിതിയിലാവില്ല. സാധാരണ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റദാക്കിയത്.അതേസമയം ശ്രമിക് ട്രെയിനില്‍ പോകാനെത്തിയവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല. അവരുടെ ടിക്കറ്റ് തുകയും തിരികെ നല്‍കും. ശ്രമിക് ട്രെയിനുകള്‍ക്ക് സംസ്ഥാനങ്ങളില്‍ മൂന്ന് സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നു. ഇനി എവിടെയാണോ യാത്ര അവസാനിക്കുന്നത് അവിടെ മാത്രമേ സ്റ്റോപ്പ് ഉണ്ടാവൂ.

Previous ArticleNext Article