
ന്യൂമാഹി : ദേശീയ പാതകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക എന്ന ലക്ഷ്യം വെച്ച് മാഹി പാലം മുതൽ മുഴപ്പിലങ്ങാട് വരെ ദേശീയപാത സംയുക്ത പരിശോധക സംഘം പരിശോധന നടത്തി. ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം പി ജയരാജന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിന്റെ പരിഹാര നിർദേശമനുസരിച്ച് റോഡ് നവീകരണം, ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ബസ് ബേ, സീബ്രാ ലൈനുകൾ എന്നിവ സ്ഥാപിക്കാൻ നടപടി ഉണ്ടാവും. തലശ്ശേരി ജോയിന്റ് ആർ ടി ഓ എ കെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം പി റിയാസ്, പൊതുമരാമത്തു എൻജിനീയർ സുനിൽ , ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി ചന്ദ്രദാസൻ തുടങ്ങിയവരാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്.