Kerala, News

ദേശീയ ചലച്ചിത്ര പുരസ്ക്കാരം;ശ്രീദേവി മികച്ച നടി;റിധി സെന്‍ മികച്ച നടൻ;മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാർ

keralanews national film awards sreedevi best actress rithi sen best actor village rock star best film

ന്യൂഡൽഹി:അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.മോം എന്ന ചിത്രത്തിലെ അഭിനയത്തിന് അന്തരിച്ച നടി ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി താരം റിധി സെൻ മികച്ച നടനായി.റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം വില്ലജ് റോക്ക് സ്റ്റാർ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ഇത്തവണ മലയാളത്തിനും ഏറെ അഭിമാനിക്കാം.ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായും മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. തൊണ്ടിമുതലിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും പ്രത്യേക ജൂറി പരാമര്‍ശവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും സ്വന്തമാക്കി. ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെ തെരഞ്ഞെടുത്തു. നടി പാര്‍വതിക്ക് ടേക് ഓഫിലെ മികച്ച പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മികച്ച ഗായകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം. മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള അവാര്‍ഡ് ബാഹുബലി2 സ്വന്തമാക്കി. കാട്ര് വെളിയിടൈ എന്ന മണിരത്‌നം ചിത്രത്തിലെ സംഗീത സംവിധാനത്തിനും ഇതേ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനുമായി എ.ആര്‍ റഹ്മാന്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി.പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ടേക് ഓഫ്, ഭയാനകം, എസ് ദുര്‍ഗ, ആളൊരുക്കം, ഒറ്റമുറി വെളിച്ചം, അങ്കമാലി ഡയറീസ്, പെയിന്റിങ് ലൈഫ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ മത്സരത്തിനുണ്ടായിരുന്നു.

Previous ArticleNext Article