Kerala, News

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം പുരോഗമിക്കുന്നു;തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം;ഫഹദ് ഫാസിൽ മികച്ച സഹനടൻ;പാർവതിക്ക് പ്രത്യേക ജൂറി പരാമർശം

keralanews national film award announcement continues thondimuthalum driksakshiyum is the best malayalam film fahad fazil best co artist special juri mension for parvathi

ന്യൂഡൽഹി:അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നു.പ്രമുഖ സംവിധായകൻ ശേഖർ കപൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തു.ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി പ്രത്യേക ജൂറി പരാമർശം നേടി.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന  ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ മികച്ച സഹനടനായും തിരഞ്ഞെടുത്തു.മലയാള ചിത്രമായ ഭയാനകം മൂന്ന് പുരസ്കാരങ്ങള്‍ നേടി. മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരം ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ഭയാനകത്തിനാണ്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. കെ ജെ യേശുദാസാണ് മികച്ച ഗായകന്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം  സന്തോഷ് രാജന്‍ (ടേക്ക് ഓഫ്) സ്വന്തമാക്കി.

Previous ArticleNext Article