മുംബൈ: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.പത്തുലക്ഷത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഈ നീക്കം ഇടപാടുകാര്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണ് യൂണിയനുകളുടെ നിലപാട്.9 യൂണിയനുകളില്‍ ഉള്‍പ്പെട്ട ജീവനക്കാരാണ് പണിമുടക്കുന്നത്. ഭീമമായ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലയന നീക്കം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.