India, International, News

ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ബഹിരാകാശനിലയത്തിന് ഭീഷണിയെന്ന് നാസ

keralanews nasa said indias satellite killer experiment is threat to space station

വാഷിങ്ടൺ:കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ മിഷന്‍ ശക്തി എന്ന ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്‍റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തത് ഭയാനകമായ നടപടിയായിരുന്നെന്ന് നാസ.400 കഷ്ണങ്ങളായാണ് ചിതറിയ ഇതിന്‍റെ അവശിഷ്ടങ്ങള്‍ ഭൗമതലത്തില്‍ അവശേഷിക്കുന്നത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപടകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.നാസയുടെ തലവന്‍ ജിം ബ്രിഡന്‍സ്റ്റിന്‍ ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബഹിരാകാശ നിലയത്തിനും ഉപഗ്രഹങ്ങള്‍ക്കും ഭീഷണിയായി കൂട്ടിമുട്ടല്‍ സാധ്യതയുള്ള അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് ഒഴുകി നടക്കുന്നതായി നേരത്തെ അമെരിക്കന്‍ സൈന്യം കണ്ടെത്തിയിരുന്നു.പത്ത് സെന്‍റീ മീറ്ററില്‍ അധികം വലിപ്പമുള്ള 23,000 വസ്തുക്കളാണ് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പതിനായിരം എണ്ണം ബഹിരാകാശ അവശിഷ്ടങ്ങളാണ്. 3000 എണ്ണം 2007ല്‍ ചൈന നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന്‍റെ അവശിഷ്ടങ്ങളാണ്.ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുള്ള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 ഭാഗങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു.

Previous ArticleNext Article