ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അമിത് ഷാ സത്യപ്രതിജ്‌ഞ ചെയ്തു.നിതിന്‍ ഗഡ്കരിയാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. നാഗ്പൂരില്‍ നിന്നുള്ള എംപിയാണ് നിതിന്‍ ഗഡ്കരി. രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാചടങ്ങുകള്‍ തുടരുകയാണ്.