
വയനാട്: പ്രണയ വിവാഹിതരായ ദമ്പതികൾക്ക് സമുദായം വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റർ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ ഒരേ സമുദായങ്ങകളായ അരുൺ, സുകന്യ ദമ്പതികൾക്ക് കഴിഞ്ഞ നാലര വർഷമായി യാദവ സമുദായം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ മൊബൈൽ ആപ്പിലൂടെ സുകന്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടത്. തുടർ നടപടി സ്വീകരിക്കാൻ പരാതി സംസ്ഥാന സർക്കാരിന് കൈമാറി.