Kerala, News

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി ഡൽഹിയിൽ അറസ്റ്റിൽ

keralanews n r i person who issues death threat against chief minister arrested in delhi

ന്യൂഡൽഹി:കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക് ലൈവിലൂടെ ഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ അറസ്റ്റിൽ.ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തില്‍ വിമാനമിറങ്ങിയാല്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഡല്‍ഹി വിമാനത്താവളം വഴി നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും കൃഷ്ണകുമാര്‍ നായരെ വിമാനമിറങ്ങിയ ഉടനെ തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റു ചെയ്ത് കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിക്കും. ഇവിടെ വെച്ച്‌ വിശദമായി ചോദ്യം ചെയത് ശേഷം കോടതിയില്‍ ഹാജരാക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് പറഞ്ഞാണ് കൃഷ്ണ കുമാര്‍ നായര്‍ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലി സ്ഥലവും പേരുമൊക്കെ പറഞ്ഞു കൊണ്ടാണ് ഭീഷണി മുഴക്കിയത്.വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ പ്രവാസി മലയാളികള്‍ ഇടപെടുകയും മദ്യലഹരിയിലായിരുന്ന ഇയാളെ കൊണ്ട് സംഭവത്തില്‍ മാപ്പു പറയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാപ്പു പറച്ചില്‍ കൊണ്ടും കൃഷ്ണകുമാര്‍ നായര്‍ രക്ഷപെട്ടില്ല. ഇയാള്‍ക്കെതിരെ കേരളത്തില്‍ പൊലീസ് കേസെടുത്തു.അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാർജറ്റ് എൻജിനീയറിംഗ് കമ്പനിയുടെ  റിഗിംഗ് സൂപ്പർവൈസറായിരുന്നു കൃഷ്ണകുമാർ.കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന കാരണത്താല്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇയാള്‍ നാട്ടിലേക്ക് വണ്ടി കയറിയതും അറസ്റ്റിലായതും.കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ സമൂഹത്തില്‍ പ്രകോപനമുണ്ടാക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തി, അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Previous ArticleNext Article