
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സി.പി.എം നേതാവ് എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഭരണത്തിന് വേഗം പോരെന്നും ഫയലുകള്‍ നീങ്ങുന്നില്ല എന്ന വിമര്‍ശനവും കണക്കിലെടുത്താണ് മുഴുവന്‍ സമയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.