
എടക്കാട്: മുഴപ്പിലങ്ങാട് പാച്ചാക്കര അങ്കണവാടിക്ക് സമീപം കഴിഞ്ഞ മാസം 27നു രാത്രി ഉണ്ടായ ആക്രമണത്തിലും ബോംബേറിലും മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുഴപ്പിലങ്ങാട് എ ക ജി റോഡിലെ ശാന്ത നിലയത്തിൽ കെ വി രാഹുൽ എന്ന കണ്ണനെയാണ്(19) എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ പ്രായപൂർത്തി ആവാത്ത ഒരാളുൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഇക്കഴിഞ്ഞ മാർച്ച് 27നാണു സി പി എം ബന്ധമുള്ള കഞ്ചാവ് വില്പന സംഘം പാച്ചാക്കര അങ്കണവാടിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുഖംമൂടി ധരിച്ചു ആയുധങ്ങളുമായി എത്തിയ സംഘം ആറു ബൈക്കുകളും വീട്ടുമുറ്റത്തു നിർത്തിയിട്ട ബി എം ഡബ്ലിയു കാറും തകർക്കുകയായിരുന്നു.