ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കാനുള്ള ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നു തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിക്കുന്നത്.മൂത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വർഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബില്ലിൽ വേണ്ടത്ര ചർച്ച നടത്താതെയാണു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
India, News
മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും
Previous Articleപത്തനംതിട്ടയിലും കൊല്ലത്തും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല