മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരികയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി മന്ത്രി എം എം മണി രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് ഇരുവരും സമരം നടത്തി വന്നിരുന്നത്. ഇരുവരെയും അടിമാലിയിൽ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിട്ടിട്ടുള്ളത്. നിരാഹാരം ഇരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ നിലപാടെടുത്തു. ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വൈദ്യ സഹായം നല്കാൻ അനുവദിക്കില്ലെന്നും ഗോമതി പറഞ്ഞു.