കൊച്ചി: നഗരസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോര്‍പറേഷനിലെ 63 ആം ഡിവിഷനില്‍ ഇടതുഭരണം തുടരും.63 ആം ഡിവിഷനായ ഗാന്ധിനഗറിൽ എല്‍ ഡി എഫിലെ ബിന്ദു ശിവന്‍ വിജയിച്ചു. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ശിവന്‍ എല്‍ ഡി എഫിനായി ഡിവിഷന്‍ നിലനിര്‍ത്തിയത്. യു ഡി എഫിലെ ഡി സി സി സെക്രട്ടറി പി ഡി മാര്‍ട്ടിനെയാണ് ബിന്ദു ശിവന്‍ പരാജയപ്പെടുത്തിയത്. ബിജെപിക്കായി പി ജി മനോജ്കുമാര്‍ മത്സരിച്ചു.രണ്ടംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗസംഖ്യ എഴുപത്തിരണ്ടാണ്. ഇതില്‍ പകുതി അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്. ഇതോടെ നേരിയ ഭൂരിഭക്ഷമുണ്ടായിരുന്ന കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും.