മുംബൈ:കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മൂന്നു മണിക്കൂറായി വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലാണ്. ശിവകുമാറിന് മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി.സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍.ഇതേത്തുടര്‍ന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തുനീക്കാന്‍ മുംബൈ കമ്മീഷണര്‍ നിര്‍ദേശം നല്കി.ഇന്ന് പുലർച്ചെയാണ് ശിവകുമാറും ജെഡി-എസ് എംഎല്‍എ ശിവലിംഗ ഗൗഡയും മുംബൈയില്‍ എത്തിയത്.മുംബൈയിലെ റിനൈസന്‍സ് പവായ് ഹോട്ടലിലേക്ക് ശിവകുമാര്‍ എത്തിയതോടെ പോലീസ് തടഞ്ഞു.തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതേതുടര്‍ന്നാണ് നേതാക്കളെ ഹോട്ടലിലേക്ക് പോലീസ് കടത്തിവിടാതിരുന്നത്.ഗോ ബാക് വിളികളുമായി ഹോട്ടലിന് മുമ്ബില്‍ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.എന്നാല്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ ശിവകുമാര്‍ ഹോട്ടലിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.ഹോട്ടലിന് മുന്നില്‍ വന്‍ സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പോലീസിനേയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്.
India, News
ഡി.കെ. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്;പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Previous Articleഎൽ.പി,യു.പി സ്കൂൾ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം