മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. മഴയും ഇടിമിന്നലും കാരണം കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വെച്ചത്.കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.ഡല്‍ഹി- മുംബൈ ഗോ എയര്‍വിമാനവും നെവാര്‍ക്ക്- മുബൈ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനവും അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു. മുംബൈയിലേക്കുള്ള മറ്റ് വിമാനങ്ങളും തിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.