Kerala, News

മുല്ലപ്പെരിയാര്‍;ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി

keralanews mullapperiyar monitoring committee said the water level was 137 feet

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക താരുമാനവുമായി മേൽനോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പരിശോധിച്ചാണ് തീരുമാനം. സമിതിയുടെ നിലപാട് ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. അന്തിമ തീരുമാനം സുപ്രിം കോടതിയുടേതാകുംഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ 90 ശതമാനം വെള്ളമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാല്‍ ഇടുക്കി അണക്കെട്ടിന് താങ്ങാനാവില്ലെന്നും സമിതി വിലയിരുത്തി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളത്തിന്റെ വാദങ്ങള്‍ സമിതി അംഗീകരിച്ചു. കേരളം ഉയര്‍ത്തിയ കാര്യങ്ങള്‍ ശക്തമാണെന്ന് തെളിഞ്ഞുവെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.

Previous ArticleNext Article