Kerala, News

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മോട്ടോർവാഹന പണിമുടക്ക്

keralanews motor vehicle strike tomorrow in protest of rising fuel prices

തിരുവനന്തപുരം:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക്.ബി എം എസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും.ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്‌, കെ.എസ്‌.ആര്‍.ടി.സി. ബസ്‌ തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം,. ആംബുലന്‍സ്‌, പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.അതേസമയം, പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ നടക്കുകയാണ്. ഇതും മാറ്റിവെക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

Previous ArticleNext Article