കട്ടപ്പന:കട്ടപ്പനയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. സംഭവത്തിൽ കട്ടപ്പന മുറിക്കാടുകുടി സ്വദേശിനി സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ കുഞ്ഞിന്റെ കഴുത്തിൽ പാടും മുറിവും കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.പിന്നീട് നടന്ന പോസ്റ്റ്മോർട്ടത്തിലെ കുഞ്ഞു മരിച്ചത് ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തുകയായിരുന്നു.ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സന്ധ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
Kerala, News
കട്ടപ്പനയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
Previous Articleപാനൂരിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു