India, News

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച്‌ അമ്മയും രണ്ട് കുട്ടികളും വെന്ത് മരിച്ചു;അച്ഛനും ഒരു മകളും രക്ഷപ്പെട്ടു

keralanews mother and two children burnt alive when car catches fire in delhi

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച്‌ അമ്മയും രണ്ട് കുട്ടികളും വെന്ത് മരിച്ചു. കാറോടിച്ചിരുന്ന ഭര്‍ത്താവും ഒരു കുട്ടിയും കാറില്‍നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. അക്ഷര്‍ധാം ഫ്ളൈഓവറില്‍ ഞായറാഴ്ചയായിരുന്നുസംഭവം.രഞ്ജന മിശ്ര,മക്കളായ റിധി, നിക്കി എന്നിവരാണ്‌അപകടത്തില്‍ മരിച്ചത്. രഞ്ജനയുടെ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയാണ് കാറോടിച്ചിരുന്നത്.അപകടമുണ്ടായ ഉടനെ മുന്‍സീറ്റിലിരുന്ന ഇളയ മകളെയുമെടുത്ത് ഉപേന്ദര്‍ പുറത്തേക്ക് ചാടുകയായിരുന്നു.കാറിനുള്ളിലെ സിഎന്‍ജി സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.പിന്‍സീറ്റിലിരുന്ന രഞ്ജനയും കുട്ടികളും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Previous ArticleNext Article