വടകര:മുക്കാളിയിൽ പട്ട്യാട്ട് അണ്ടർബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു.കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മൻസിലിൽ സറീന(39),മകൾ തസ്നി(18) എന്നിവരാണ് മരിച്ചത്.അണ്ടർബ്രിഡ്ജിൽ വെള്ളം കയറിയതിനാൽ മുകളിൽ റെയില്‍പാളത്തിലൂടെ നടന്ന ഇരുവരെയും ഹാപ്പ-തിരുനെൽവേലി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെ വീട്ടിൽ നിന്നും മുക്കാളിയിലേക്ക് പോകുമ്പോഴാണ് സംഭവം.പാളത്തിന് ഇരുവശത്തും കാടായതിനാൽ തീവണ്ടിയുടെ മുന്നിൽ നിന്നും ഇരുവർക്കും പെട്ടെന്ന് മാറിനിൽക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണം.
Kerala
വടകരയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു
Previous Articleറോഡില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തു