Kerala

നെയ്യാറ്റിൻകരയിൽ ബാങ്ക് നടപടിക്കിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മരണത്തിനു കീഴടങ്ങി

keralanews mother and daughter committed suicide after failing to pay bank loan

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടിക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു.നെയ്യാറ്റിൻകര മാരായിമുട്ടം മലയിൽക്കട സ്വദേശിനി ലേഖ, മകൾ വൈഷ്ണവി എന്നിവരാണ് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 90ശതമാനം പൊളളലേറ്റ അമ്മ ലേഖയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് മരണപ്പെട്ടത്.കാനറ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തിയിലേക്ക് നീങ്ങിയിരുന്നു. ഇന്ന് വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.ഭവന നിർമ്മാണത്തിനായി 15 വർഷം മുൻപെടുത്ത 5ലക്ഷം രുപയാണ് തിരിച്ചടവ് മുടങ്ങിയത്. മുതലും പലിശയും ചേർത്ത് 8 ലക്ഷം തിരിച്ചടച്ചെങ്കിലും നാല് ലക്ഷത്തോളം കൂടി അടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്.ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ പറഞ്ഞു. എന്നാൽ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നൽകണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ തങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഗൃഹനാഥനായ ചന്ദ്രന്‍ പറഞ്ഞു. പണമടക്കാന്‍ സന്നദ്ധമായിരുന്നു, എന്നാല്‍ അതിന് ബാങ്ക് അനുവദിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭാര്യയും മകളും സ്വയം തീകൊളുത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

Previous ArticleNext Article