
വടകര:ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വടകരയിലെ ഇരുനൂറിലധികം സ്വകാര്യ ബസ്സുകൾ. ഇന്നലത്തെ യാത്രയിലൂടെ 15 ലക്ഷം രൂപയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും സമാഹരിച്ചത്.കോഴിക്കോട് ജില്ലയിലെ മുക്കം റൂട്ടിലും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി.കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി അടക്കമുള്ള പ്രധാന റൂട്ടിലോടുന്ന ബസ്സുടമകളെല്ലാം ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബസ് ജീവനക്കാരും അവരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട്.കെ.കെ.ഗോപാലന്‍ നമ്പ്യാർ പറഞ്ഞു.സ്റ്റാന്‍റുകളില്‍ ജോലി ചെയ്യുന്ന ബസ് പാസഞ്ചേഴ്സ് ഗൈഡുമാരും ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിക്കായി മാറ്റി വെച്ചു.