India, News

18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ തുടങ്ങാനാവില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ

keralanews more states have announced that vaccination for people over the age of 18 will not start tomorrow

ന്യൂഡൽഹി: 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ തുടങ്ങാനാവില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ.നേരത്തെ ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ ഘട്ടം വാക്സീനേഷന്‍ നാളെ തുടങ്ങാനാവില്ലെന്നും വൈകുമെന്നും മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു. രണ്ടാം ഡോസ് വാക്സീന്‍ എടുക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് കേരളവും നിലപാടെടുത്തിട്ടുണ്ട്. രാജ്യത്ത് വാക്സീന്‍ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ മെയ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സീന്‍ നേരിട്ട് സംസ്ഥാനങ്ങള്‍ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങള്‍ പലതും വാക്‌സിനായി കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നല്‍കാന്‍ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചത്.

Previous ArticleNext Article