തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.14 ജില്ലകളിലും ഐസോലേഷന്‍ സൗകര്യമുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധനയും ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.68 രാജ്യങ്ങളിലാണ് മങ്കിപോക്‌സ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കേസുകൾ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം നൽകിയിട്ടുണ്ട്. വൈറൽ രോഗമായ മങ്കിപോക്‌സിന്റെ ആദ്യ കേസ് കൊല്ലം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്.കണ്ണൂർ ജില്ലയിൽ നിന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്.ജൂലൈ 13 നാണ് ഇയാൾ കേരളത്തിലെത്തിയത്.കേരളത്തിലെ മൂന്ന് കേസുകൾ കൂടാതെ വിദേശ യാത്രയുടെ ചരിത്രമില്ലാത്ത ഡൽഹിയിൽ നിന്നുള്ള 34 കാരൻ ഡൽഹിയിൽ പോസിറ്റീവായി. ഇതോടെ രാജ്യത്തെ കേസുകളുടെ എണ്ണം നാലായി.