Kerala, News

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews money laundering case karnataka high court will hear the bail application of bineesh kodiyeri today

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒന്‍പതാം തവണയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതിയ്ക്കുമുന്നിലെത്തുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവന്‍ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.അക്കൗണ്ടിലെത്തിയ അഞ്ച് കോടിയോളം രൂപയുടെ ഉറവിടെ സംബന്ധിച്ച വിവരങ്ങള്‍ കോടതിയ്ക്ക് മുന്നിലുണ്ട്. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുവാദം ഇന്നും തുടരും.മത്സ്യ, പച്ചക്കറി മൊത്തവ്യാപാരത്തിലൂടെയാണ് താന്‍ പണം സമ്പാദിച്ചതെന്ന് ബിനീഷ് കോടിയേരി കോടതിയോട് പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളര്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടിലെത്തിയ വന്‍തുക ഇത്തരത്തിലുള്ള ബിസിനസില്‍ നിന്നും ലഭിച്ചതായുമായിരുന്നു ഇ.ഡിയുടെ വാദം.

Previous ArticleNext Article