Kerala, News

50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭന ജോർജിന് മോഹൻലാലിൻറെ വക്കീൽ നോട്ടീസ്

keralanews mohanlal to send legal notice to shobhana george asking 50crore compensation

തിരുവനന്തപുരം:50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിന് നടൻ മോഹൻലാലിൻറെ വക്കീൽ നോട്ടീസ്. പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് മോഹൻലാൽ ശോഭനാ ജോർജിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.തനിക്കതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ് മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നൽകാൻ തയാറായില്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മോഹൻലാൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.ഒരു പ്രമുഖ വസ്ത്ര നിർമാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചർക്കയിൽ നൂലുനൂൽക്കുന്ന രംഗത്തിൽ അഭിനയിച്ചതിനെ തുടർന്ന് സംസ്ഥാന ഖാദി ബോർഡ് മോഹൻലാലിനും വസ്ത്ര നിർമാണ കമ്പനിക്കും നോട്ടീസ് അയച്ചിരുന്നു.സ്വകാര്യ വസ്ത്ര നിർമാണ കമ്പനിയുടെ ഉൽപ്പന്നത്തിന് ഖാദിയുമായി യാതൊരു ബന്ധവുമില്ല.ഖാദി തുണികൾ മാത്രമാണ് ചർക്ക ഉപയോഗിച്ച് നിർമിക്കുന്നത്. ചർക്കയിൽ നൂലുനൂൽക്കുന്നതായി മോഹൻ ലാൽ പരസ്യത്തിൽ അഭിനയിച്ച രംഗങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യം പിൻവലിക്കണമെന്നുമാവശ്യപ്പെട്ടാണ് ഖാദി ബോർഡ് കമ്പനിക്കും മോഹൻലാലിലും നോട്ടീസ് അയച്ചത്.ഇതോടെ സ്വകാര്യ സ്ഥാപനം പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു.എന്നാൽ ഖാദി ഗ്രാമവ്യവസായ ബോർഡ് അധ്യക്ഷയായ ശോഭനാ ജോർജ് പൊതുവേദിയിൽ ഇക്കാര്യം പരസ്യമായി പറയുകയും ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. മോഹൻ ലാലിനെ പോലൊരു നടൻ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് ശോഭനാ ജോർജ് പറഞ്ഞിരുന്നു. ശോഭനാ ജോർജിന്റെ പരാമർശം വ്യക്തിപരമായി വലിയ അപമാനമായെന്ന നിലപാടിലാണ് മോഹൻലാൽ.വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തന്നെയും പ്രമുഖ സ്ഥാപനത്തെയും അപകീർത്തിപ്പെടുത്തിയ ശോഭനാ ജോർജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനാ ജോർജിനും ഖാദി ബോർഡിനും അയച്ച വക്കീൽ നോട്ടീസിൽ മോഹൻലാൽ ആവശ്യപ്പെടുന്നത്.

Previous ArticleNext Article