ലണ്ടൻ: ലോക പ്രശസ്ത മോഡലായ ക്രിസ്റ്റീന മാട്ടെല്ലി പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു. സൗന്ദര്യം നിലനിർത്താനായി നൂറാമത്തെ ശസ്ത്രക്രിയക്കിടെയാണ് മരണം. പതിനേഴാം വയസ്സിൽ മോഡലിംഗ് രംഗത്തെത്തിയ ക്രീസ്റ്റീന അന്നുമുതൽ പ്ലാസ്റ്റിക് സർജറിയും ചെയ്ത് തുടങ്ങിയിരുന്നു.
ശസ്ത്രക്രിയക്കിടെ ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതിന് മുൻപുള്ള ശസ്ത്രക്രിയകളിലൂടെ ക്രിസ്റ്റീന ശരീരത്തിൻറെ എല്ലാ ഭാഗങ്ങളും പരിഷ്കരിച്ചിരുന്നു. സൗന്ദര്യം നിലനിർത്താൻ എല്ലാ സ്ത്രീകളും ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഇവരുടെ അഭിപ്രായം.
സൗന്ദര്യ സംരക്ഷണമാണ് തൻരെ ഹോബിയും പാഷനുമെന്ന് ക്രിസ്റ്റീന എപ്പോഴും പറഞ്ഞിരുന്നു. ഓരോ സർജറിയെക്കുറിച്ചും വെബ് സൈറ്റിലൂടെ വിശദമാക്കുകയും ചെയ്തിരുന്നു. എൻറെ ശരീരം എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണം. ഇതിനായി ഞാൻ ചെയ്യുന്ന ഓരോ സർജറിയും ഞാൻ ആസ്വദിക്കുന്നു, ഇങ്ങനെയായിരുന്നു ക്രിസ്റ്റീനയുടെ വിശദീകരണം.