India, News

രാ​ജ്യ​ത്ത് മൊ​ബൈ​ല്‍ കമ്പനികൾ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു;പു​തു​ക്കി​യ നി​ര​ക്കു​ക​ള്‍ ഇന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വ​രും

keralanews mobile companies in the state increasing rates rivised rate from today midnight

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ കമ്പനികൾ നിരക്ക് വര്‍ധിപ്പിക്കുന്നു.പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയുമാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.ഉപയോക്താവില്‍ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.പ്രീപെയ്ഡ് താരിഫ് നിരക്കുകളില്‍ 20 മുതല്‍ 25 ശതമാനവും ടോപ്പ് അപ് പ്ലാന്‍ താരിഫുകളില്‍ 19 മുതല്‍ 21 ശതമാനവും വര്‍ധനയുമാണ് വരുത്തിയത്.ഇതോടെ, പ്രതിദിനം ഒരു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍ തുടങ്ങിയവ നല്കുന്ന 219 രൂപയുടെ പ്ലാനിന് 269 രൂപയും, 249 രൂപയുടെ പ്ലാനിന് 299 രൂപയുമാകും. കൂടാതെ 299 രൂപയുടെ പ്ലാനിന് 359 രൂപയാണ് പുതിയ നിരക്ക്.അതെസമയം പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയര്‍ടെല്‍ കൂട്ടിയത്. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല. എയര്‍ടെല്‍ നിലവിലെ 79 രൂപയുടെ റീചാര്‍ജ് പ്ലാന്‍ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.

Previous ArticleNext Article