
തിരുവനന്തപുരം:മിസോറാം ലോട്ടറിയുടെ വിൽപ്പന കേരളത്തിൽ നിർത്തുമെന്ന മിസോറാം ധനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ധനമന്ത്രി ഐസക്.ജി.എസ്.ടി യോഗത്തിനിടെ മിസോറാം ധനമന്ത്രിയെ കണ്ടു നന്ദി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ മിസോറാം ലോട്ടറി നിർത്തുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തോമസ് ഐസക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.ബാർകോഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നതെന്നു സി.എ.ജി കണ്ടെത്തിയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനു കത്തയച്ചത്.