Kerala, News

മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി;സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍;സഹപ്രവർത്തകനായ അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ

keralanews missing teacher from manjeswaram found dead relatives allege mystery in the incident and a colleague teacher is in police custody

കാസർകോഡ്:മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് അധ്യാപികയെ സ്കൂളില്‍ നിന്നും കാണാതായിരുന്നു.ഇത് സംബന്ധിച്ച ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുമായ ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളാണ് അധ്യാപികയുടെ മരണത്തിന് പിന്നിലെന്ന് രൂപശ്രീയുടെ കുടുംബവും ആരോപിച്ചു. അധ്യാപികയെ സഹപ്രവര്‍ത്തകന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്നാണ് രൂപശ്രീയുടെ മകന്‍ കൃതികിന്റെ മൊഴി.അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള  കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും മുടി മുറിച്ചെടുത്ത നിലയിലുമായിരുന്നു. അദ്ധ്യാപികയുടെ സ്കൂട്ടർ ഹൊസങ്കടിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ദുർഗപ്പള്ളത്തെ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയതിനു ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നിൽ ബെല്ലടിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകരെയടക്കം പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

Previous ArticleNext Article