Kerala, News

കാണാതായ പ്ലസ്ടു പരീക്ഷാ ഉത്തരക്കടലാസ് 27 ദിവസത്തിന് ശേഷം കണ്ടെത്തി

keralanews missing plus two examination paper was found after 27 days

കൊല്ലം:മുട്ടറ സ്കൂളിലെ പ്ലസ് ടു വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി. തിരുവനന്തപുരത്തെ റെയിൽവേ വാഗണിന്‍റെ അകത്ത് നിന്നാണ് ഉത്തരക്കടലാസുകൾ ലഭിച്ചത്. തപാൽ വകുപ്പ് ഉത്തരക്കടലാസുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി.27 ദിവസത്തിനു ശേഷമാണ് ഉത്തരക്കടലാസുകൾ തിരിക്കെ ലഭിച്ചത്.9 ആം തിയതി എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസ് കോയമ്പത്തൂരിലെത്തി. അവിടെ നിന്നും ട്രെയിൻ മാർഗം പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസുകൾ പാലക്കാട് ഇറക്കാതെ തിരുവനന്തപുരത്ത് എത്തി.രാജ്യം മുഴുവൻ ഉള്ള പോസ്റ്റോഫീസുകളിൽ തിരച്ചിൽ നടക്കുമ്പോഴും തിരുവനന്തപുരത്തെ വാഗണിൽ പരീക്ഷ പേപ്പറുകൾ ഉണ്ടായിരുന്നു. കണ്ടെത്തിയ ഉത്തരക്കടലാസുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫീസിൽ എത്തിച്ചു. കൊല്ലം ഒഴികെ ഉള്ള ഏത് ജില്ലയിൽ നിന്നും പരീക്ഷ പേപ്പറുകൾ മൂല്യ നിർണയം നടത്താം. വേഗത്തിൽ മൂല്യ നിർണയം നടത്തി പത്താം തീയതി തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

Previous ArticleNext Article