
മദീന:കാണാതായ കരിപ്പൂർ സ്വദേശിയുടെ മൃതദേഹം മദീന എയർപോർട്ടിലെ ബാത്‌റൂമിൽ കണ്ടെത്തി.കരിപ്പൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ മാസം മുപ്പതാം തീയതി മുതൽ യുവാവിനെ കാണാനില്ലെന്ന് പറഞ്ഞു സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു.എയർപോർട്ടിലെ ഹജ്ജ് ടെര്മിനലിലെ അടച്ചിട്ട ബാത്‌റൂമിൽ നിന്നും ദുർഗന്ധം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ക്ലീനിങ് തൊഴിലാളി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം മദീനയിൽ ഖബറടക്കും.പി.ജസീലയാണ് ഭാര്യ.