തിരുവനന്തപുരം: ട്രാൻസ് ജൻഡർ വിഭാഗങ്ങൾ മികച്ച തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചാൽ സഹായിക്കാൻ സർക്കാർ തയ്യാറാണെന്ന് വ്യവസായ-കായിക-യുവജനക്ഷേമ മന്ത്രി എ സി മൊയ്‌ദീൻ പറഞ്ഞു. സഹതാപത്തെക്കാൾ പരിഗണന അർഹിക്കുന്നവരായാണ് സർക്കാർ ട്രാൻസ് ജൻഡർ വിഭാഗത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ട്രാൻസ് ജൻഡർ അത്ലറ്റിക് മീറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീറ്റിൽ കഴിവ് തെളിയിക്കുന്നവർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
Kerala
ഭിന്നലിംഗക്കാർക്ക് തൊഴിൽ സംരംഭം ആരംഭിച്ചാൽ സർക്കാർ സഹായം നൽകുമെന്ന് മന്ത്രിയുടെ വാഗ്ദാനം
Previous Articleപൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം