Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ വർധിപ്പിച്ചു

keralanews milma price to go up by 4 rs per litre from saturday
കൊച്ചി: മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. നാല് രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചിട്ടുള്ളത്. വര്‍ധിപ്പിക്കുന്ന തുകയില്‍നിന്ന് 3.35 രൂപ കര്‍ഷകന് നല്‍കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മക്കുമായാണ് പങ്കുവയ്ക്കുന്നത്. വില വര്‍ധന ഈ മാസം 11 ന് നിലവില്‍ വരും.
ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവുമുണ്ടായി. ഇതോടെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ടായി. നിലവില്‍ മൂന്ന് ലക്ഷം ലിറ്ററാണ് മില്‍മയുടെ പാല്‍ ഇറക്കുമതി.
ആഭ്യന്തര പാല്‍ ഉത്പാദനത്തെ വരള്‍ച്ച ബാധിച്ചതോടെ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ വില ഉയരുകയും ചെയ്തു.
വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ നേരത്തെതന്നെ അനുമതി ലഭിച്ചിരുന്നു. ജനുവരി 20 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മില്‍മ എടുത്തത്. എന്നാല്‍, എത്ര രൂപ വര്‍ധിപ്പിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിരുന്നില്ല.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *