Kerala, News

നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

keralanews migrant workers protest infront of kannur collectorate demanding to go home town

കണ്ണൂര്‍:നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഉത്തര്‍പ്രദേശ് സ്വദേശികളായ അൻപതോളം തൊഴിലാളികളാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച്‌ പ്രതിഷേധിച്ചത്. ജില്ലാ ലേബര്‍ ഓഫീസറും പൊലീസുമെത്തി അടുത്ത ട്രെയിനില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കാമെന്ന് അറിയിച്ച്‌ എല്ലാവരേയും അനുനയിപ്പിക്കുകയായിരുന്നു. ഇതിനകം ജില്ലയില്‍ നിന്നും രണ്ട് ട്രെയിനുകളിലായി 2280 തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവരെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇനിയും മടങ്ങിപ്പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Previous ArticleNext Article