കൊച്ചി:പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു.കലൂർ സ്റ്റേഡിയത്തിൽ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.ട്രയൽ റൺ വിജയിച്ചാൽ സെപ്തംബര് മൂന്നാം ആഴ്ചയോടെ ഈ റൂട്ടിൽ സർവീസ് തുടങ്ങാനാണ് മെട്രോ അധികൃതരുടെ തീരുമാനം.പരീക്ഷണ ഓട്ടമായതിനാൽ ഒരു ദിവസം ഒരു ട്രെയിനാണ് ഉപയോഗിക്കുക.ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം,കലൂർ ജംഗ്ഷൻ,ലിസി ജംഗ്ഷൻ,എം.ജി റോഡ്,മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്.മഹാരാജാസ് കൂടി യാഥാർഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.
Kerala
പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു
Previous Articleസമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്നു ഹൈക്കോടതി