കാസർഗോഡ്: നെല്ലിയടുക്കത്തെ കുടിവെള്ളം ഇല്ലാത്ത അമ്മമാർക്ക് കുടിവെള്ളം ഒരുക്കിക്കൊടുത്താണ് ബേക്കല്‍ പോലീസ് ജനശ്രദ്ധ നേടിയിരിക്കുന്നത്. എസ്.ഐ. കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലിയടുക്കത്തെ നാല് നിർധന കുടുംബത്തിനാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്. സ്വന്തമെന്ന് പറയാൻ ആരോരുമില്ലാത്ത നാല് അമ്മമാര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുന്ന വിവരം അറിഞ്ഞ ബേക്കൽ പോലീസ് ഇവരുടെ മുൻപിലേക്ക് നന്മയുടെയും കരുതലിന്റെയും നേർക്കാഴ്ചയായി ഓടിയെത്തിയത്. ഇവരുടെ കഷ്ടപ്പാട് നേരിട്ട് മനസ്സിലാക്കി എസ് ഐ വിനോദ് കുമാറും സംഘവും സമീപ പ്രദേശത്തെ സുമനസ്സുകളുടെ സഹായത്തോടെ തകർന്ന് ഉപയോഗശൂന്യമായ വീടുകൾ പുനർനിർമ്മിച്ചു നൽകി.നാല് വീടുകളിലും കുടിവെള്ളവും ഭക്ഷണവും ആവശ്യത്തിന് ലഭ്യമല്ലെന്ന് അറിഞ്ഞ പോലീസ് സംഘം ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും കുഴൽക്കിണർ നിര്‍മ്മിച്ചു നല്‍കാന്‍ പരിശ്രമിക്കുകയും ചെയ്തതറിഞ്ഞ് ഖത്തറിലുള്ള ഒരു ബിസിനസുകാരന്‍ അതിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവരികയുമായിരുന്നു.അദ്ദേഹം ഉടനെ തന്നെ അതിനുള്ള പണം നൽകി എസ് ഐ യുടെ നേതൃത്വത്തില്‍ വീട്ടുമുറ്റത്ത് കുഴൽ കിണർ സ്ഥാപിച്ചു നല്‍കുകയായിരുന്നു.നേരത്തെ ഏറെ ദൂരെ നിന്നും വെള്ളം ചുമന്നുകൊണ്ട് വരേണ്ട അവസ്ഥയായിരുന്നു ഈ കുംടുബങ്ങൾക്ക് ഉണ്ടായിരുന്നത്. അപ്രദീക്ഷിതമായ സഹായങ്ങളിൽ ആ അമ്മമാർക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്‌ളാദമായി മാറി. ബേക്കല്‍ പോലീസിനും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമായിരുന്നു. നേരത്തെ വീട് നന്നാക്കാൻ സഹായമഭ്യർത്ഥിച്ച് സ്റ്റേഷനിലെത്തിയ ഒരാൾക്ക് വീടും ബേക്കല്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. ബേക്കല്‍ പോലീസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ നാട്ടുകാരും അതിയായ സന്തോഷത്തിലാണ്. നന്മ നിറഞ്ഞ ഒരു കൂട്ടം പോലീസുകാരാണ് തങ്ങളുടെ സ്റ്റേഷനിൽ എന്നറിഞ്ഞ് അകമഴിഞ്ഞ സഹായ വാഗ്ദ്ദാനങ്ങളുമായി നാട്ടുകാരും വലിയ പിന്തുണ നൽകുന്നുണ്ട് .