Kerala

ശബരിമലയില്‍ സ്വര്‍ണ കൊടിമരം കേടുവരുത്തി; അഞ്ച് പേര്‍ പിടിയില്‍

keralanews mercury poured at the base of sabarimala temple mast

ശബരിമല:ശബരിമലയിലെ പുതിയതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര വിജയവാഡ സ്വദേശികളായ അഞ്ചംഗ സംഘത്തെ പൊലീസ് പമ്പയില്‍ നിന്ന് പിടികൂടി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു പുതിയ കൊടിമരത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങ്. ഇതിന് ശേഷം മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും അടക്കം നിരവധി വിവിഐപികള്‍ ഉള്ളപ്പോഴാണ് കൊടിമരത്തറയില്‍ രാസവസ്തു ഒഴിച്ചത്. 1.27 ഓടുകൂടി സന്നിധാനത്തെത്തിയ അഞ്ചംഗ സംഘം കൊടിമരച്ചുവട്ടില്‍ സംശയകരമായി പെരുമാറുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയില്‍ ശ്രീകോവിലിന് അഭിമുഖമായുള്ള ഭാഗത്ത് സ്വര്‍ണപൂശിയത് ദ്രവിച്ച് വെളുത്ത നിറമായി മാറി. മെര്‍ക്കുറി പോലുള്ള രാസവസ്തുവാണ് പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.സിസിടിവി ദൃശ്യങളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പരിസരത്തും വ്യാപക തെരച്ചില്‍ നടത്തി. പമ്പ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റില്‍ നിന്നാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ദൃശ്യങ്ങളിലുള്ളവരും പിടിയാലവരും ഒന്നു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.അതേസമയം ഉപയോഗിച്ച രാസവസ്തു അടക്കം ഏതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ മനസിലാകുവെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പത്തനംതിട്ട എസ്പി സതീഷ് ബിനോ അറിയിച്ചു.സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് സുരക്ഷ ശക്തിപ്പെടുത്തി.

Previous ArticleNext Article