India

മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

keralanews meerakumar is oppositions candidate

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനര്‍ഥിയായി മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാറിനെ നിശ്ചയിച്ചു . കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.ബിജെപിയുടെ ദളിത് മുഖമായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഒരു ദളിത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ അന്വേഷണമാണ് മീരാകുമാര്‍ എന്ന പേരിലേക്ക് എത്തിയത്. മുന്‍ ലോക്‌സഭാ സ്പീക്കറായ മീരാകുമാര്‍ കോണ്‍ഗ്രസിലെ ദളിത് നേതാക്കളില്‍ പ്രധാനിയാണ്.നിലവില്‍ ജെഡിയു, എഐഎഡിഎംകെ, ശിവസേന, ടി.ആര്‍.എസ്‌ എന്നിവരാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിന് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.ബിഎസ്പി നേതാവ് മായാവതി മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മീരാകുമാറിന് പിന്തുണ അറിയിച്ചതിനൊപ്പം ജനതാദൾ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പിന്തുണ തേടിയിട്ടുമുണ്ട്.

Previous ArticleNext Article