India, News

ഓൺലൈൻ മരുന്നുവ്യാപാരത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ മെഡിക്കൽ ഷോപ്പുകൾ ഇന്ന് അടച്ചിടും

keralanews medical shops in the country will be closed today in protest against online drug trade

ന്യൂഡൽഹി:ഓൺലൈൻ മാറുന്നവ്യാപാരത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ മുഴുവൻ മെഡിക്കൽ ഷോപ്പുകളും ഇന്ന് അടച്ചിടും.മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിയും ഇ- ഫാര്‍മസികള്‍ വഴിയും വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്ന ഏത് കേന്ദ്രനീക്കത്തിനെതിരെയും പ്രതിഷേധിക്കുക്കുമെന്ന് സംഘടന അറിയിച്ചു. ഓണ്‍ലൈനായി മരുന്ന് വ്യാപാരം നടത്തുന്ന ഒരു വ്യക്തിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ സെന്‍ട്രല്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് 18എഎ ഫോം വഴി അനുമതിക്ക് അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകളും നാര്‍ക്കോട്ടിക് സ്വഭാവമുള്ള ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിന് വിലക്കുണ്ട്.മരുന്ന് വില നിയന്ത്രണം സര്‍ക്കാരിന് ആണെന്നിരിക്കെ ഹോള്‍സെയില്‍ വില്‍പ്പനക്കാര്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ട് ലഭിക്കുമ്പോൾ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് 70 ശതമാനം ഡിസ്കൗണ്ടാണ് നല്‍കുമെന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വ്യാപാരം ഡ്രഗ്ഗ് ആക്ടിലെ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും നിയമ ലംഘനം തുടരുന്നുവെന്നും മരുന്നുവ്യാപാരികള്‍ ആരോപിച്ചു. മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുകയാണെങ്കില്‍ 8.5 ലക്ഷത്തോളം വരുന്ന വ്യാപാരികളുടേയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ പരിതാപകരമാവുമെന്നും പാര്‍ശ്വഫലങ്ങളെ കുറിച്ചും കഴിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം രോഗിയെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റിന്റെ സേവനം ഇല്ലാതാകുമെന്നുമാണ് സംഘടനാ വ്യക്തമാക്കുന്നത്.

Previous ArticleNext Article