Kerala, News

മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ഒന്നാം റാങ്ക് അങ്കമാലി സ്വദേശി ജെസ്‌മരിയ ബെന്നിക്ക്

keralanews medical engineering entrance examination result published jesmaria benni got the first rank

തിരുവനന്തപുരം:മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് ഫലപ്രഖ്യാപനം നടത്തിയത്.48,937 വിദ്യാര്‍ഥികളാണ്‌ മെഡിക്കല്‍ റാങ്ക്‌ ലിസ്‌റ്റിലുള്ളത്‌. ഇതില്‍ 36,398 പെണ്‍കുട്ടികളും 12,539 ആണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്‌.മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിനി ജെസ്‌മരിയ ബെന്നി ഒന്നാം റാങ്ക്‌ കരസ്ഥമാക്കി. നീറ്റ്‌ പരീക്ഷയിലും സംസ്ഥാനത്തെ ഉയര്‍ന്ന റാങ്ക്‌ ജെസ്‌മരിയക്കായിരുന്നു. തിരുവനന്തപുരം കരമനയിലെ സംറീന്‍ ഫാത്തിമക്കാണ്‌ രണ്ടാംറാങ്ക്‌. കോഴിക്കോട്‌ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികളായ സെബമയും അറ്റ്‌ലിന്‍ ജോര്‍ജും മൂന്നും നാലും റാങ്കുകള്‍ കരസ്ഥമാക്കിയപ്പോള്‍ കോട്ടയം ജില്ലയിലെ മെറിന്‍ മാത്യൂ അഞ്ചാം റാങ്ക്‌ നേടി. എസ്‌സി വിഭാഗം ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി രാഹുല്‍ അജിത്ത് നേടി.തിരുവനന്തപുരം സ്വദേശിനി ചന്ദന ആര്‍ എസ് നാണ് രണ്ടാം റാങ്ക്.എസ്ടി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശിനി അമാന്‍ഡ എലിസബത്ത് സാമിനും രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി ആദര്‍ശ് ഗോപാലിനുമാണ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് അമല്‍ മാത്യു കോട്ടയം, രണ്ടാം റാങ്ക് ശബരി കൃഷ്ണ എം കൊല്ലം എന്നിവർ നേടി. എസ്‌സി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി സമിക് മോഹനും , രണ്ടാം റാങ്ക് അക്ഷയ് കൃഷ്ണയും നേടി.എസ്ടി വിഭാഗം ഒന്നാം റാങ്ക് പവന്‍ രാജ് കാസര്‍കോട്, രണ്ടാം റാങ്ക് ശ്രുതി കെ കാസര്‍കോട് എന്നിവര്‍ നേടി. www.cee.kerala.gov.in/keamresult2018/index.php എന്ന വെബ്‌സൈറ്റില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും.

Previous ArticleNext Article