Kerala, News

വെട്ടേറ്റ തമിഴ്നാട്ടുകാരന് മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിച്ചു

keralanews medical college denied treatment to thamizhnadu native

മലപ്പുറം:കുറ്റിപ്പുറത്ത് വെച്ച് വെട്ടേറ്റ തമിഴ്നാട്ടുകാരന് മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെട്ടതായി പരാതി.കുറ്റിപ്പുറത്ത് വെച്ച് തമിഴ്‍നാട്ടുകാരനായ രാജേന്ദ്രന്റെ കാൽപ്പാദം മറ്റൊരു തമിഴ്നാട്ടുകാരൻ വെട്ടുകയായിരുന്നു.അറ്റുതൂങ്ങിയ കാൽപാദവുമായി രാജേന്ദ്രനെ ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിച്ചില്ല.പിന്നീട്  കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പണമില്ലാത്തതിനാൽ അവിടെയും പ്രവേശിപ്പിച്ചില്ല.തുടർന്ന് ഇയാളെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് ഡയറക്റ്റർ ഡോ.ആർ.എൽ സരിത അധ്യക്ഷയായ സമിതി കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽകോളേജ് ആശുപത്രികളിൽ ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

Previous ArticleNext Article