തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു.ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് കേസിന്‍റെ അന്വേഷണത്തെ ബാധിച്ചത്.പണം കൈമാറിയതിന്‍റെ രേഖകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് പറഞ്ഞു. കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടിൽ നിന്ന് പിന്നാക്കം പോയതും തിരിച്ചടിയായി. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.മെഡിക്കൽ കോളജിനു കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്ആർ കോളജ് ഉടമ ആർ.ഷാജിയിൽനിന്നു 5.60 കോടി രൂപ ആർ.എസ്. വിനോദ് വാങ്ങിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.
Kerala
മെഡിക്കൽ കോഴ; അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു
Previous Articleസ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്