തിരുവനന്തപുരം:മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടി.നേരത്തെ നവംബർ 25 വരെയായിരുന്നു കാലാവധി.സർക്കാർ ലക്ഷ്യമിട്ടതിന്റെ 83 ശതമാനം മാത്രമാണ് കുത്തിവെയ്പ്പ് നടന്നത്.തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം, കോഴിക്കോട്,ഇടുക്കി എന്നീ ജില്ലകളിൽ മാത്രമാണ് 90 ശതമാനത്തിനു മുകളിൽ കുത്തിവെയ്പ്പ് നടന്നത്.സർക്കാർ മുൻകൈയെടുത്തു പ്രചാരണം നടത്തിയ മലപ്പുറം ജില്ലയിൽ 62 ശതമാനം മാത്രമാണ് കുത്തിവെയ്‌പ്പെടുത്തത്.ഈ സാഹചര്യത്തിലാണ് കുത്തിവെയ്പ്പ് കാലാവധി നീട്ടാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.
Kerala, News
മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടി
Previous Articleതാൻ മുസ്ലീമാണ്;തനിക്ക് ഭർത്താവിന്റെ ഒപ്പം പോകണം:ഹാദിയ