കാസര്‍കോട്:ജുവലറി നിക്ഷേപ തട്ടിപ്പില്‍ റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എം എല്‍ എയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇ സി ജി വ്യതിയാനമടക്കമുളള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എം എല്‍ എ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുര്‍ഗ് മജിസ്ട്രേറ്റ് കോടതി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിച്ചത്.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ എം എല്‍ എയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു. അതേസമയം, ലുക്ക് ഔട്ട് നോട്ടീസിറക്കി 11 ദിവസമായിട്ടും ജുവലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കമറുദ്ദീന്‍ എം എല്‍ എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
Kerala, News
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എം സി കമറുദ്ദീനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Previous Articleപാലാരിവട്ടം പാലം അഴിമതി കേസ്;വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ