
കണ്ണൂർ: ജില്ലയിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലം സുലഭം പദ്ദതിക്ക് തുടക്കമായി. കലക്ടറേറ്റ് പരിസരത്തു മഴക്കുഴി നിർമാണത്തിന് തുടക്കമിട്ടു. പി കെ ശ്രീമതി എം പി ആണ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചത്. ഓരോ വീട്ടിലും മഴക്കുഴിയും ഏതെങ്കിലും രീതിയിലുള്ള കിണർ റീചാർജിങ് സംവിധാനവും ഏർപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം പി പറഞ്ഞു.