മട്ടന്നൂര്‍: ജില്ലാ ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മുന്‍വശം മട്ടന്നൂര്‍-തലശ്ശേരി അന്തസ്സംസ്ഥാനപാതയോട് ചേര്‍ന്ന് പണിയുന്ന കെട്ടിടത്തിലാണ് അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാരും സമീപവാസികളും പ്രതിഷേധത്തിലാണ്.
ഞായറാഴ്ച നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ മട്ടന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വെള്ളത്തിന്റെയും ആഹാര പദാര്‍ഥങ്ങളുടെയും സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. ഇന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ കെട്ടിടം സന്ദര്‍ശിച്ചേക്കും.