
മട്ടന്നൂർ ∙ വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഓവുചാൽ നിർമിക്കാത്തതു കാരണം കനത്ത മഴയിൽ ചെളിയും വെള്ളവും കുത്തിയൊഴുകി വ്യാപക നാശനഷ്ടം. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ വായാന്തോട് – കാര പേരാവൂർ – അഞ്ചരക്കണ്ടി വീതി കൂട്ടി നവീകരിക്കുമ്പോൾ ചില സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കാതെ ഒഴിവാക്കിയിട്ടതാണ് നാശനഷ്ടത്തിന് ഇടയാക്കിയത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും മഴക്കാലം ആരംഭിക്കുന്നതിനു മുൻപു വെള്ളം കയറുന്ന പ്രദേശത്ത് ഓവുചാൽ നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.