
തലശ്ശേരി: മാതാ അമൃതാനന്ദമയി ഇന്ന് തലശ്ശേരിയിൽ എത്തും. ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെത്തുന്ന അമ്മയെ ഭക്തർ പൂർണ്ണ ആചാര വിധികളോടെ സ്വീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭക്തർക്ക് ദര്ശനം നൽകും. രണ്ടുദിവസവും രാവിലെ പത്തരയ്ക്ക് അമ്മയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ ഉണ്ടാവും. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സൗകര്യം ഉണ്ടാവും. പരിപാടിയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി രണ്ടായിരത്തോളം വൊളന്റിയര്‍മാരുണ്ടാവും. ഭക്തർക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണവും ലഭ്യമാക്കും.